അംഗൻവാടി പ്രവേശനോത്സവം നടത്തി

Monday 01 June 2026 1:26 AM IST
അറക്കുളം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം

മൂലമറ്റം:അറക്കുളം അംഗൻവാടിയിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് മധുര പലഹാരങ്ങൾ നൽകിയും, കളിപ്പാട്ടങ്ങൾ നൽകിയും സ്വീകരിച്ചു.പഠനം പൂർത്തിയാക്കിയകുരുന്നുകൾക്ക് അംഗൻവാടിവർക്കർ പഠനോപകരണ കിറ്റുകളും നൽകി. വാർഡ് മെമ്പർ എൻ.കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവം ഗ്രാമ പഞ്ചായത്തംഗം ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ഏ. വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മെമ്പർ കൊച്ചുറാണി ജോസ്, അംഗൻവാടി വികസന സമിതിയംഗം ജോസുകുട്ടി, ഡോ.അമൃത എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി വർക്കർ ഷീലമ്മ സ്വാഗതവു, വികസന സമിതി അംഗം സെലിൻ കൊങ്ങോല നന്ദിയും പറഞ്ഞു.