കാറും ഓട്ടോയും ഇടിച്ച് അപകടം

Tuesday 02 June 2026 12:58 AM IST

വണ്ണപ്പുറം : ചീങ്കൽസിറ്റിയിൽ കാറും ഓട്ടോയും തമ്മിലിടിച്ച് അപകടം. ടൗണിലെ ക്രഞ്ചിസ് റെസ്റ്റോറന്റ്നു മുൻപിൽ ഇന്നലെ രാവിലെയായി രുന്നു സംഭവം. വണ്ണപ്പുറത്ത് നിന്നും മുണ്ടൻമുടിക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.