ലീഗൽ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
Wednesday 27 May 2026 12:06 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലീഗൽ എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. കണ്ണൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനുമായ കെ.ടി നിസാർ അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാൻ കെ.എൻ പ്രശാന്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ. റുഖിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ബി മനോജ്, കെ. റായിസ എന്നിവർ പ്രസംഗിച്ചു.