ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിഷേധം
Thursday 28 May 2026 12:06 AM IST
കണ്ണൂർ: പിണറായി വിജയന്റെ വസതിയിലടക്കം നടത്തിയ ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാൽടെക്സിൽ നിന്നാംരംഭിച്ച ഡി.വൈ.എഫ്.ഐ പ്രതിഷേധം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം അഖിൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. എം ശ്രീരാമൻ, വൈഷ്ണവ് മഹേന്ദ്രൻ, ഷിബിൻ കാനായി തുടങ്ങിയവർ നേതൃത്വം നൽകി.. എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ടി.പി അഖില, ജോയൽ തോമസ്, ടി.പി ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ നഗരത്തിലെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകളും കൊടിമരവും തകർത്തു.