മത്സ്യതൊഴിലാളി കോൺഗ്രസ് ധർണ്ണ
Friday 29 May 2026 9:11 PM IST
കാഞ്ഞങ്ങാട്: പെട്രോൾ, ഡീസൽ, ഗ്യാസ് വില വർദ്ധനവിനെതിരെ കാസർകോട് മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുൻപിൽ ധർണ്ണനടത്തി. സമരം ജില്ലാ പ്രസിഡന്റ് കെ.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി സി സി. ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജന: സെക്രട്ടറി ആർ.ഗംഗാധരൻ, കെ. മനോഹരൻ, പ്രദീപൻ തുരുത്തി, ശംബു ബേക്കൽ, ബ്ലോക്ക് കോൺസ് വൈസ് പ്രസിഡൻ്റ് എം.കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ, ബാബു മൂത്തല, രാജു മുട്ടത്ത്, ബി.സുധീന്ദ്രൻ, കുഞ്ഞികൃഷ്ണൻ മാടായി,കെ.പി.ബാബു ,അഡ്വ.ബിജുകൃഷ്ണൻ, ശരത്ത് മരക്കാപ്പ്, മനോജ് ഉപ്പിലിക്കൈ, കെ.സി ബാലൻ, അനന്തൻ അഴിത്തല, കെ.ഭാസ്കരൻ, ആർ.നാരായണൻ എന്നിവർ സംസാരിച്ചു.