വായനാ കളരിസമാപനം

Friday 29 May 2026 9:14 PM IST

കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം ഒരു മാസക്കാലം നടത്തിയ വായനാ കരളി സമാപിച്ചു. വായനകളരിയുടെ സമാപന സമ്മേളനവും വായനശാലയുടെ 87-ാം വാർഷികവും ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ ആദരിച്ചു. കെ രാഘവൻ കുട്ടികൾക്കുള്ള ഉപകാരങ്ങൾ നൽകി എൻ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ മുൻചെയർപേഴ്സൺ കെ.വി.സുജാത,കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാഘവൻ, നഗരസഭാ കൗൺസിലർമാരായ പി.വി.വിദ്യാലത, കെ.വി.രാധ, സി പി.എം ബല്ല ലോക്കൽ സെക്രട്ടറി എൻ.ഗോപി, സി ഡി.എസ് ചെയർപേഴ്സൺ എം.പുഷ്പലത എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ആൽബർട്ട് സ്വാഗതവും വി.ഉഷ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അതിയാമ്പൂർ ഗായിക സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.