പരിഷത്ത് സാംസ്കാരിക സംഗമം

Friday 29 May 2026 9:28 PM IST

കാഞ്ഞങ്ങാട്: ലോക സാംസ്‌കാരിക ദിനാചരണത്തിന്റെ ഭാഗമായി ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു ഹോസ്‌ദുർഗ് ഗവ ഹയർസെക്കൻഡറിയിൽ നടന്ന സംഗമത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ സംബന്ധിച്ചു. നാനത്വത്തിൽ ഏകത്വമെന്ന ആശയത്തിനുപകരം ഒരു ദേശം ഒരു ഭാഷ , ഒരു മതം , ഒരു തിരഞ്ഞെടുപ്പ് നീക്കത്തിനെതിരെയുള്ള പേരാട്ടങ്ങളോട് ഐക്യപ്പെടാൻ സംഗമം ആഹ്വാനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സി എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമതി, പപ്പൻ കുട്ടമത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ശ്രീധരൻ,ഡോ.സി പ്രഭാകരൻ, ഡോ.കെ.വി.സജീവൻ, കെ.ബാലകൃഷ്‌ണൻ, കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.പി.പി.രാജൻ സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.