എ.ഐ.വൈ.എഫ് പോസ്റ്റോഫീസ് മാർച്ച്

Monday 01 June 2026 12:12 AM IST
എ.ഐ.വൈ.എഫ് പോസ്റ്റോഫീസ് മാർച്ച്

കാഞ്ഞങ്ങാട്: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് മുൻ ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെട്രോൾ ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയതാണ് പെട്രോൾ വില വർധനയ്ക്ക് കാരണമെന്നും വിലവർധനവ് കുറക്കുന്നതു വരെ സമരം തുടരുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജി. വിഷ്ണു, ജിനു ശങ്കർ, രാകേഷ് രാവണേശ്വരം, കെ.വി ദിലീഷ്, പ്രദീപൻ കാട്ടിപ്പോയിൽ തുടങ്ങിയവർ നേതൃത്വം നൽകി.