നഗരസഭ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി

Monday 01 June 2026 12:09 AM IST
ഇരിട്ടി നഗരസഭയിൽ നിന്ന് വിരമിക്കുന്ന സുപ്രണ്ട് പി.വി നിഷയ്ക്ക് നൽകിയ യാത്രയയപ്പ്

ഇരിട്ടി: 23 വർഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം നഗരസഭയിലെ സൂപ്രണ്ട് ജോലിയിൽ നിന്നും വിരമിച്ച പി.വി നിഷയ്ക്ക് കൗൺസിലർമാരും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. നഗരസഭയിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. അൻഷിദ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി അബ്ദുൾ റഷീദ്, കെ. രാജൻ, ആർ.കെ ഷൈജു, കൗൺസിലർമാരായ പി.എ നസിർ, സി.വി സുധാകരൻ, സി. രജീഷ്, പി. സീനത്ത്, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആർ അശോകൻ, മുൻസിപ്പൽ എൻജിനീയർ രമേശ് കുമാർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, സുധീഷ്, സുരേഷ് ബാബു, നീലീന മമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. സൂപ്രണ്ട് പി.വി നിഷ നന്ദി പറഞ്ഞു. കുത്തുപറമ്പിലും മട്ടന്നൂരിലും സേവനം അനുഷ്ഠിച്ചിരുന്നു.