അവാർഡ് വിതരണവും യാത്രയയപ്പും
പാപ്പിനിശ്ശേരി: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എലിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള ക്യാഷ് അവാർഡ് വിതരണവും മാങ്ങാട്ടുപറമ്പ് ഐ.ടി ക്യാമ്പസിൽ കമ്പനി ചെയർപേഴ്സണും മാനേജിംഗ് ഡയരക്ടറുമായ ഡോ. ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജനറൽ മാനേജർ പ്രൊഡക്ഷൻ കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാർക്കും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ഐ.വി ശിവരാമൻ, പേഴ്സണൽ മാനേജർ കെ.പി ധന്യ, വർക്ക്സ് മാനേജർ ശ്രീരാഗ് ബി. നമ്പ്യാർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, വിരമിച്ച ജീവനക്കാർ, കുടുംബാംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.