ലഹരി വിരുദ്ധ മാസാചരണം
Wednesday 03 June 2026 12:11 AM IST
തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററിന്റെയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിന്റെയും മുൻകാല കളിക്കാരുടെ സംഘടനയായ ഫ്ളാഷ് ബാക്കിന്റെയും നേതൃത്വത്തിൽ തലശ്ശേരി സെന്റിനറി പാർക്കിൽ ലഹരി വിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കാരായി രാജൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർ ഫിൻസ് എം. ഫിലിപ്പ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഫ്ളാഷ് ബാക്ക് ജനറൽ സെക്രട്ടറി സി.ടി.കെ അഫ്സൽ, പ്രസിഡന്റ് ഒ.വി റഫീഖ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നസീർ, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, മേജർ പി. ഗോവിന്ദൻ, അഡ്വ. വി.ടി ഷീല, അബ്ദു റഹിമാൻ കൊളത്തായി, ബി.ടി. കുഞ്ഞു എന്നിവർ സംസാരിച്ചു.