മഴ, ഇടിമിന്നൽ, വൈദ്യുത ഉപകരണങ്ങൾക്ക് നാശം
Tuesday 19 May 2026 1:49 AM IST
കണ്ണനല്ലൂർ: കണ്ണനല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടുന്നത് പതിവായി. ഇതോടെ ചില ഭാഗങ്ങളിലെ വ്യത്യസ്ത ഇലക്ട്രിക് ലൈനുകൾ വഴി കണക്ഷൻ ഉള്ള ഉപഭോക്കാക്കളുടെ വീടുകളിലെ ഉപകരണങ്ങൾക്ക് കേടുപാട് ഉണ്ടായി.
കെ.എസ്.ഇ. ബി അധികൃതരെ ഇക്കാര്യം അറിയിച്ചാലും ഫലമുണ്ടാകുന്നില്ലെന്നാണ് പരാതി. ചേരിക്കോണം, ചാണിക്കൽ, കള്ളിക്കാട്, പാങ്കോണം ഭാഗങ്ങളിലെ ചില ലൈനുകൾ വഴി വരുന്ന അമിത വൈദ്യുത പ്രവാഹമാണ് വീടുകളിലെ പല വൈദ്യുതി ഉപകരണങ്ങൾ അടക്കം കേടാകാൻ കാരണം. മഴയ്ക്ക് മുൻപെ നടത്തുന്ന മരച്ചില്ല വെട്ടൽ കൃത്യമായി ഇത്തവണ പൂർത്തീകരിച്ചില്ല. ലൈനുകൾ തമ്മിൽ തട്ടാതിരിക്കാൻ ഇടുന്ന പ്ലാസ്റ്റിക് സ്പെയ്സറുകളും പലേടത്തും ഇട്ടിട്ടില്ല. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. .