കുട്ടി​കൾക്കായി​ വായനക്കളരി

Friday 22 May 2026 12:16 AM IST

കരുനാഗപ്പള്ളി: സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടെയും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി വായനക്കളരി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആർ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സ്ക്കൂൾ ജൂനിയർ കേരള ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച നിരഞ്ജനെ ചടങ്ങിൽ വി.പി. ജയപ്രകാശ് മേനോൻ അനുമോദിച്ചു. ടൗൺ ക്ലബ്ബ് ക്രിക്കറ്റ് അക്കാഡമിയുടെ ജഴ്സികളുടെ റിലീസിംഗ് പ്രൊഫ. അരുൺ കുമാർ നിർവഹിച്ചു. ഇടക്കുളങ്ങര ഗോപൻ, എ.ഷാജഹാൻ, സജീവ്, അയ്യപ്പൻ, സജിത ബി.നായർ എന്നിവർ സംസാരിച്ചു.