SignIn
Kerala Kaumudi Online
Thursday, 21 May 2026 9.50 AM IST

അദ്ധ്യാപകർക്ക് ഏകദിന പരിശീലനം

ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലത്തിന് കീഴിലുള്ള
കോർപ്പറേറ്റ് സ്‌കൂളുകളിലെ അദ്ധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.ഫൊറോന വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ലിസ കുര്യൻ,ഹെഡ്മാസ്റ്ററുമാരായ ഷാജി ജോസഫ്, എം.മിനി,ബെന്നി ജോൺ എന്നിവർ സംസാരിച്ചു. തേവര എസ്.എച്ച്. കോളേജിലെ പ്രൊഫ.ഫാ.ജോസഫ് കൂമ്പുങ്കൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ഇല്ലാതാക്കി,​ ഉപയോഗം പോസിറ്റീവ് ആക്കുന്നതിനെക്കുറിച്ച് വിശദികരിച്ചു. ഡി.ഡി.ഓഫീസിലെ റിട്ട.സൂപ്രണ്ട് ബാലചന്ദ്രൻ അദ്ധ്യാപക നിയമനം സംബന്ധിച്ച സംശയങ്ങളേയും പ്രമോഷനുകളെയും കുറിച്ച് വിശദമാക്കി.അദ്ധ്യായന വർഷം മികച്ചതാക്കുന്നതിനായി അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വാർഷിക പദ്ധതിക്ക് യോഗം രൂപം നൽകി. 140 ഓളം അദ്ധ്യാപകർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL