സ്റ്റോപ്പ് അനുവദിക്കണം

Thursday 04 June 2026 12:04 AM IST

കൊല്ലം: തിരുവനന്തപുരം നോർത്ത് മുതൽ പോത്തന്നൂർ ജംഗ്ഷൻ (കോയമ്പത്തൂർ) വരെ കൊല്ലം - ചെങ്കോട്ട വഴിയുള്ള പുതിയ വീക്കിലി ട്രെയിന് (നമ്പർ 06079, 06080) കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളായ പരവുർ, കുണ്ടറ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ പ്രസിഡന്റ് ടി.പി. ദീപു ലാൽ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി.