സ്കോളർഷിപ്പിന് അപേക്ഷിക്കാം

Thursday 04 June 2026 12:11 AM IST

കൊല്ലം: തേവലക്കര ഹോളി ട്രിനിറ്റി ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രോഗ്രാമിന്റെ ഭാഗമായി പ്ലസ് ടു പരീക്ഷ എഴുതി 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. എവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, ബി.ബി.എ ഏവിയേഷൻ, ബി.ബി.എ ലോജിസ്റ്റിക്, ബി.സി.എ എ.ഐ, ബി.സി.എ ഡേറ്റാ സയൻസ്, ബി.സി.എ സൈബർ സെക്യൂരിറ്റി, ഷിപ്പിംഗ് മാനേജ്മെന്റ് കോഴ്സുകളാണ് ഉൾപ്പെടുത്തിരിക്കുന്നത്. കേരളത്തിലും പുറത്തും പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കാണ് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. വെബ് സൈറ്റ്: www.holytrinityais.com ഫോൺ: 9482923435, 9483131666.