ബി.സി.എം കോളേജിന് ഓട്ടോണമസ് പദവി
കോട്ടയം: വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബി.സി.എം കോളേജിന് യു.ജി.സി ഓട്ടോണമസ് പദവി ലഭിച്ചു. സപ്തതിയുടെ നിറവിൽ എത്തിനിൽക്കുന്ന ബി.സി.എമ്മിന് ലഭിച്ച സമ്മാനമാണ് ഓട്ടോണമസ് പദവി. ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാർന്ന മികച്ച വിജയ ശതമാനം, യൂണിവേഴ്‌സിറ്റി റാങ്കുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, കലാകായിക രംഗത്തെ മികവ് വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യു.ജി.സി പ്രത്യേകപദവി. ഓട്ടോണമസ് പദവിയുടെ പ്രഖ്യാപനം കോട്ടയം ആർച്ച് ബിഷപ്പും കോളേജ് പേട്രണുമായ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. പരിഷ്‌കരിച്ച കോളേജ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ.ഏബ്രഹാം പറമ്പേട്ട് നിർവഹിച്ചു. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കഠിനാധ്വാനവും കൂട്ടായ്മയുമാണ് നേട്ടത്തിന് അടിസ്ഥാനമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി തോമസ്, ബർസാർ ഫാ.ഫിൽമോൻ കളത്ര എന്നിവർ പറഞ്ഞു.