വാർഷിക പൊതുയോഗവും കുടുംബസംഗമവും

Thursday 21 May 2026 12:54 AM IST

വെമ്പള്ളി: 2469ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, കുടുംബസംഗമവും, പഠനോപകരണ വിതരണവും നടന്നു. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ മനോജ് ബി.നായർ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജിതേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി സന്തോഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി.നായർ, കാണക്കാരി ഗ്രാമപഞ്ചായത്തംഗം അനിത ജയമോഹൻ, വെമ്പള്ളി ശ്രീഭദ്ര വനിതാസമാജം പ്രസിഡന്റ് ശാന്തകുമാരിയമ്മ, മന്നം ബാലസമാജം പ്രസിഡന്റ് ശരൺ എം.എൻ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രതിനിധി രിജുരാജ് സ്വാഗതം ആശംസിച്ചു. ഇലക്ട്രോൾ പ്രതിനിധി ജയചന്ദ്രൻ നന്ദി പറഞ്ഞു. ഏറ്റുമാനൂരപ്പൻ കോളേജ് അസോ.പ്രൊഫ.സരിത അയ്യർ പ്രഭാഷണം നടത്തി.