ക്യാഷ് അവാർഡ് :  അപേക്ഷിക്കാം

Sunday 24 May 2026 12:02 AM IST

കോട്ടയം : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ ജില്ലയിൽ ഒരുവർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2025 - 2026 അദ്ധ്യയന വർഷത്തിൽ പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് ഇതിന്റെ പകർപ്പും അനുബന്ധ രേഖകളും ജൂൺ 15 ന് മുമ്പ് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ഹാജരാക്കണം. ഫോൺ: 04812300762.