'നന്മയോളം, നമ്മുടെ കേരളം കൂട്ടായ്മ

Sunday 24 May 2026 12:15 AM IST

വൈക്കം : വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്‌കൂൾ ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച 'നന്മയോളം, നമ്മുടെ കേരളം സാംസ്‌കാരിക കൂട്ടായ്മ ' സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുശീല ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സേവാഗ്രാം അവേദന ഭവൻ ഡയറക്ടർ ഫാ.ഒ.പി ജയ്‌മോൻ, അമൽ നികേതൻ മദർ സുപ്പീരിയർ സിസ്റ്റർ റെമിജിയ, പീയാത്ത ഭവൻ ഡയറക്ടർ സിസ്റ്റർ മേരി ലൂസി, ജീവനിലയം റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ജേക്കബ് ജോസഫ് എന്നിവർക്ക് നന്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം നിർവഹിച്ചു. കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സ്‌കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ചന്നാപ്പള്ളി നിർവഹിച്ചു.