മമ്മൂട്ടിയ്ക്ക് എം.ജിയുടെ ഓണററി ഡോക്ടറേറ്റ്
Sunday 24 May 2026 1:02 AM IST
കോട്ടയം : നടൻ മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ.രാധാകൃഷ്ണൻ എന്നിവർക്ക് എം.ജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിക്കും. അസംബ്ലി ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, വൈസ് ചാൻസലർ ഡോ.അരവിന്ദകുമാർ, രജിസ്ടാർ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മികച്ച സംഭാവനകൾ കണക്കിലെടുത്താണ് മമ്മൂട്ടിക്കും, തിരുവിഴ ജയശങ്കറിനും ഡിലിറ്റ് ബിരുദവും, ഡോ. എൻ.രാധാകൃഷ്ണന് ഡോക്ടർ ഒഫ് സയൻസ് ബിരുദവും നൽകുന്നതെന്ന് വൈസ് ചാൻസലർ ഡോ.അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം ജോജി അലക്സ്, രജിസ്ട്രാർ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.