ഫുട്‌ബാൾ ഫെസ്റ്റിവൽ

Sunday 24 May 2026 12:09 AM IST

തൊടുപുഴ: ജില്ലാ ഫുട്‌ബാൾ അസോസിയേഷനും തൊടുപുഴ സോക്കർ സ്‌കൂളും സംയുക്തമായി ഫുട്‌ബാൾ മത്സരവും സ്‌പോർട്സ് സെമിനാറും ബെഡ് റൂം ഫുട്‌ബാൾ മത്സരവും നടത്തി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റും സോക്കർ സ്‌കൂൾ ഡയറക്ടറുമായ പി.എ. സലിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് വെമ്പിള്ളി സ്‌പോർട്സ് മെഡിസിൻ ക്ലാസിന് നേതൃത്വം നൽകി. ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി എം.എച്ച്. സജീവ് ആശംസകളർപ്പിച്ചു. കായിക അദ്ധ്യാപകൻ വി.ആർ. അമൽ നന്ദി പറഞ്ഞു.