സിജു ജേക്കബിനെ ആദരിച്ചു

Monday 25 May 2026 8:45 PM IST

കുറിച്ചി: സാഹിത്യകാരൻ ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരൻ ആകരുതെന്നും സാമൂഹ്യ നീതി ബോധത്തിന്റെ കാവൽക്കാരനായി നിലകൊണ്ട് സാഹിത്യ രചന നിർവ്വഹിക്കണമെന്നമെന്നും ബിഷപ്പ് കുര്യാക്കോസ് മോർ സെവേറിയോസ് പറഞ്ഞു. കുറിച്ചി കാളിയാങ്കൽ അക്ഷരമുറ്റത്ത് സാഹിത്യകാരനും സഞ്ചാരിയും സാംസ്‌കാരിക പ്രവർത്തകനുമായ സിജു ജേക്കബിനെ ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ ബാബു കുഴിമറ്റം അദ്ധ്യക്ഷത വഹിച്ചു. സിജു ജേക്കബ് രചിച്ച നാരകപ്പൂക്കളുടെ മണം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കഥാകൃത്ത് വിനു എബ്രഹാം നിർവഹിച്ചു. വേണുഗോപാൽ പുസ്തകം ഏറ്റുവാങ്ങി. മാക്ട ചെയർമാൻ ജോഷി മാത്യുവും ബിഷപ്പും ചേർന്ന് സിജു ജേക്കബിന് ഉപഹാരം നൽകി. സീരിയൽ, ചലച്ചിത്ര താരം ജയകുമാർ മുഖ്യാതിഥിയായി. ടി.എസ് സലിം, രമ്യ ബിനോയി, എബിസൺ, മഞ്ജു ജോജോ, പി.പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. രമ്യ അനന്തനാഗ് ഗാനവും എം.കൃഷ്ണകുമാർ കവിതയും ആലപിച്ചു.