നവീകരിച്ച സ്റ്റോർ ഉദ്ഘാടനം

Monday 25 May 2026 8:59 PM IST

ചങ്ങനാശേരി: നീതി മെഡിക്കൽ സ്റ്റോർ കുരിശുംമൂട് നവീകരിച്ച സ്റ്റോറിന്റെ ഉദ്ഘാടനം വിനു ജോബ് എം.എൽ.എ നിർവഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി ആദ്യവില്പന നിർവഹിച്ചു. മാത്യു സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീണ ദിലീപ് പി.എച്ച്.സിയ്ക്ക് ഓക്‌സിജൻ സിലിണ്ടർ കൈമാറ്റം നിർവഹിച്ചു. കെ.പി ഉണ്ണിക്കൃഷ്ണൻ നായർ അംഗ സമാശ്വാസനിധി വിതരണം ചെയ്തു. എ.എം തമ്പി ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.