ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം തുടങ്ങി

Tuesday 26 May 2026 5:01 PM IST
വൈക്കം: മഹാത്മാഗാന്ധി യൂണിവേഴ്സി​റ്റിയുടെ ഡിഗ്രി പ്രവേശനത്തിനുള്ള ഹെൽപ്പ് ലൈൻ സംവിധാനം ശ്രീമഹാദേവ കോളേജിൽ പ്രവർത്തനം തുടങ്ങി. അഡ്മിഷൻ പോർട്ടൽ വഴി യൂണിവേഴ്സി​റ്റിയിലെ ഏത് കോളേജിലെ ഏതു കോഴ്സിലും പ്രവേശനം നേടാൻ ഇതുവഴി സാധിക്കുമെന്ന് കോളേജ് അതികൃതർ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് സൗജന്യ സേവനം ലഭ്യമാണ്. കെ.ബിനിമോൻ എം.എൽ.എ ഹെൽപ്പ് ലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.സേതു അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പദ്ധതി വിശദീകരണം നടത്തി. കോളേജ് ഭാരവാഹികളായ മാനേജർ ബി.മായ, എം.എസ്.അജയൻ, എം.എസ്.ശ്രീജ, എസ്.രജിത, ആഷ ഗിരീഷ്, ദിവ്യകൃഷ്ണ എന്നിവർ പ്രസംഗിച്ചു.