ശില്പശാല സംഘടിപ്പിച്ചു
Tuesday 26 May 2026 6:18 PM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡി.ബി കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള തിയററ്റിക്കൽ ഫിസിക്സ് ഇന്നിഷ്യേറ്റീവ് (കെ.ടി.പി.ഐ), തൊടുപുഴ ന്യൂമാൻ കോളേജ് ഐ.യു.സി.എ.എ.ഐ.സി.എ.ആർ.ഡി എന്നിവയുടെ സഹകരണത്തോടെ 'എസൻഷ്യൽസ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ്' (സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിന്റെ അവശ്യകാര്യങ്ങൾ) എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.ആർ.അനിത ഉദ്ഘാടനം ചെയ്തു. അസി.പ്രൊഫസർ ആൻവി മോളി ടോം അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോ ജേക്കബ് പ്രസംഗിച്ചു. ർ