പ്രതിഷേധ ധർണ സംഘടിപ്പിച്ചു
Thursday 28 May 2026 12:04 AM IST
ചങ്ങനാശേരി : ഇന്ധന വിലവർദ്ധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഹലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്നും, കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എം. ബി അമീൻഷാ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി ഖാൻ, ട്രഷറർ താഹ നാകുന്നം, അസീസ് പത്താഴപടി, ഷാജി കാട്ടിക്കുന്ന്, കെ.പി മുഹമ്മദ് കുട്ടി, പി.എസ് സുലൈമാൻ, കെ.എം സുൽഫിക്കർ, പി.ടി സലിം, ലത്തിഫ് ഓവേലി, ഷാജി മാടത്താനി തുടങ്ങിയവർ പങ്കെടുത്തു.