മണ്ഡലംതല യോഗം നടത്തും
Thursday 28 May 2026 12:20 AM IST
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനുണ്ടായ പരാജയം സമഗ്രമായി വിലയിരുത്തുന്നതിന് പാർട്ടി ജില്ലാതല യോഗങ്ങൾക്ക് ശേഷം എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ച് വിശദമായ ചർച്ച നടത്താൻ ഉന്നതാധികാരസമിതിയിൽ തീരുമാനം. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. പോഷക സംഘടനപ്രവർത്തനങ്ങൾ സജീവമാക്കും.തുടർന്ന് പാർട്ടി ക്യാമ്പ് നടത്തി രാഷ്ട്രീയ നയരേഖ പ്രഖ്യാപിക്കും.