പുകയില വിരുദ്ധ  ദിനാചരണം ഇന്ന്

Saturday 30 May 2026 12:56 AM IST

കോട്ടയം : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കോട്ടയം ബസേലിയോസ് കോളജിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം.പി.സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. കളക്ടർ ചേതൻകുമാർ മീണ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, നാർകോട്ടിക് ഡിവൈ.എസ്.പി കെ.ആർ.ബിജു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസിതി അധ്യക്ഷൻ പി.കെ.വൈശാഖ്,നഗരസഭാ സ്ഥിരം സമിതി അദ്ധ്യ്യക്ഷൻ എസ്. ഗോപകുമാർ, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുക്കും.