ക്യാപ്‌സ് വാർഷിക പൊതുയോഗം
Saturday 30 May 2026 12:59 AM IST
കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ക്യാപ്‌സ് കോട്ടയം ജില്ലാതല വാർഷിക പൊതുയോഗവും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സംഗമവും സംഘടിപ്പിച്ചു . കോട്ടയം വൈ എം സി എ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്യാപ്‌സ് കോട്ടയം ചാപ്ടർ പ്രസിഡന്റ് സജോ ജോയി അദ്ധ്യക്ഷതവഹിച്ചു. ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ മുഖ്യപ്രഭാഷണവും ഇന്ത്യ നെറ്റ്‌വർക്ക് ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സെക്രട്ടറി ജനറൽ ഡോ ഐപ്പ് വർഗീസ് വിഷയാവതരണവും നടത്തി. ഡോ. എലിസബത്ത് അലക്‌സാണ്ടർ റിപ്പോർട്ടും ട്രഷറർ സിജു തോമസ് കണക്കും അവതരിപ്പിച്ചു.