കൃഷി വകുപ്പ് ഇടപെടണം

Monday 01 June 2026 12:08 AM IST

ചങ്ങനാശേരി : രാജ്യത്ത് രാസവളങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനവും ക്ഷാമവും ഒഴിവാക്കാൻ കൃഷി വകുപ്പ് ഇടപെടണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റി. ഫാക്ടം ഫോസ്, കോംപ്ലക്‌സ് വളങ്ങൾ, പൊട്ടാഷ്, ഡൈ അമോണിയം സൾഫേറ്റ് എന്നീ വളങ്ങളുടെ ലഭ്യതയാണ് കുറഞ്ഞത്. ഇത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നതും കൃഷി ഉപേക്ഷിക്കുന്നതിനും ഇടയാക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.ജെ ജയിംസ് കൊച്ചുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ എം.പോൾ, വി.എസ് ജോഷി, വിജയൻ തകഴി, കൊച്ചുകുഞ്ഞ് കാവാലം, സിബിച്ചൻ കൊല്ലംപറമ്പ്, ലാലിച്ചൻ മുട്ടാർ, ജോബി ജയിംസ്, ടോം ജോസഫ് എന്നിവർ പങ്കെടുത്തു.