വാക് ഇൻ  ഇന്റർവ്യൂ

Monday 01 June 2026 12:09 AM IST

കോട്ടയം: ഇടയിരിയ്ക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന നിരക്കിൽ സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിനായി ജൂൺ 10 ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അന്നേദിവസം ഉച്ചകഴിഞ്ഞ് ഒന്നിനു മുൻപായി പരിശോധനയ്ക്കായി ഹാജരാക്കണം. പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന.