അമൽജ്യോതി കോളേജിലെ വിദ്യാർത്ഥികൾ ജേതാക്കൾ

Wednesday 03 June 2026 1:36 AM IST
ഇടത്ത് നിന്നും സിയോണ അന്ന സുനിൽ, പരിശീലക ആഷ്ലി ഫിലിപ്പ്, ഹിബ ഫാത്തിമ എം. പി

കാഞ്ഞിരപ്പള്ളി : മേയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇറങ്ങിയ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. യൂത്ത്‌ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ ഹിബ ഫാത്തിമ എം.പി. ലെഫ്റ്റ് ഹാൻഡിൽ വെള്ളി മെഡലും, റൈറ്റ് ഹാൻഡിൽ വെങ്കല മെഡലുംനേടിയപ്പോൾ യൂത്ത്‌ഗേൾസ് 80 കിലോഗ്രാം വിഭാഗത്തിൽ സിയോണ അന്ന സുനിൽ റൈറ്റ് ഹാൻഡിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. മുൻ പഞ്ചഗുസ്തി താരം ഗിന്നസ് അഭിഷ് പി. ഡൊമിനിക്ക് ആണ് ഇവരുടെ പരിശീലകൻ.

കൂടാതെ കായിക പരിശീലകരായ ഫാ. ബിബിൻ കണിയാംനടക്കൽ,ജോജോജോർജ് , ആഷ്ലി ഫിലിപ്പ് എന്നിവരുടെയും പിന്തുണയും പ്രോത്സാനങ്ങളും വിദ്യാർത്ഥിനികളുടെദേശീയ വിജയത്തിൽ നിർണ്ണായകമായി.