രജിസ്‌ട്രേഷൻക്യാമ്പും അനുമോദനവും

Friday 22 May 2026 12:33 AM IST
സാക്ഷരത മിഷനും കുടുംബശ്രീ യുമായി സഹകരിച്ച് പട്ടിണിക്കര യിൽ നടത്തിയ . തുല്യത പഠന കോഴ്‌സിന്റെ രജിസ്ട്രേഷൻ ക്യാമ്പും വിദ്യാർഥികൾക്കുള്ള അനുമോദനവും സരസഭകൗൺസിലർ താഹിറ മണ്ണാരക്കോത് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: സാക്ഷരതാമിഷനും കുടുംബശ്രീ യുമായി സഹകരിച്ച് പട്ടിണിക്കരയിൽ പത്താംതരം, പ്ലസ് ടു തുല്യതാ പഠനകോഴ്‌സിന്റെ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കളരാന്തിരി നോർത്ത് ഡിവിഷൻ കൗൺസിലർ താഹിറ മണ്ണാരക്കോത് ഉദ്ഘാടനം ചെയ്തു. എസ്.എസ് .എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. അനുമോദനം കൗൺസിലർ ഒ.പി.ഷീബ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ. വി. മുജീബ് അദ്ധ്യക്ഷത വഹിച്ചു. പത്താംതരം തുല്യതാപഠന വിജയി പി. അബ്ദുൽ ലത്തീഫിനെ അനുമോദിച്ചു. പി.സീതിഹാജി,സാക്ഷരതാപ്രേരക് ഇ.അനിത കുമാരി, അങ്കണവാടി വർക്കർ വിനീത, ആശാവർക്കർ സി. മിനി, എ.ഡി.എസ് സെക്രട്ടറി കെ.കെ. രഞ്ജിത, സി.ഡി.എസ് മെമ്പർ സി .പി.വിലാസിനി പ്രസംഗിച്ചു.