കടലാസ് 2026' പഠനക്യാമ്പ്
Friday 22 May 2026 12:38 AM IST
വടകര: ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി എ.കണാരേട്ടൻ പഠനകേന്ദ്രം വായനശാല ആൻഡ് ഗ്രന്ഥാലയം ത്രിദിന ക്യാമ്പ് 'കടലാസ് 2026' സംഘടിപ്പിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹരിഷ് പഞ്ചമി .പ്രദീപ് മേമുണ്ട , ശശിധരൻ മണിയൂർ നേതൃത്വം നൽകി. സജീവൻ ചെമ്മരത്തൂർ നാടൻപാട്ടുകൾ അവതരിപ്പിച്ചു. കുഞ്ഞികൃഷ്ണൻ ഒ.പി. പുസ്തകവായന പരിചയപ്പെടുത്തി. മനോജ് ചെമ്മരത്തൂർ ഗാനങ്ങൾ അവതരിപ്പിച്ചു. റിയാപർവീൻ. സംഗീത് ഭാഷാകേളികൾ അവതരിപ്പിച്ചു. പ്രസീമ ടി.എച്ച് അക്ഷരോപഹാരം നൽകി. കെ.കെ പ്രഭാകരൻ, ടി.ടി.കെ മനോജ് കുമാർ, ശ്രീജിത്ത് പ്രസംഗിച്ചു.