കേരള കർഷകസംഘം ഏരിയ സമ്മേളനം

Thursday 04 June 2026 12:00 AM IST
പടം: കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം വാണിമേൽ പരപ്പു പാറയിൽ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ പതാക ഉയർത്തി. സി.എച്ച്. ബാലകൃഷ്ണൻ, പി. ബിന്ദു, പി.കെ. ശിവദാസൻ, കെ.ടി. ബാബു എന്നിവർ സമ്മേളനം നിയന്ത്രിച്ചു. എ. ദിലീപ് കുമാർ, ജെ.കെ. മഹിജ, എം.എം. അശോകൻ, ജില്ലാ ജോ.സെക്രട്ടറി പ്രേംകുമാർ, കെ.പി.ചന്ദ്രി, ടി.കെ. മോഹൻദാസ്, ടി. പ്രദീപ് കുമാർ, അഡ്വ.വി.കെ. ജോതിലക്ഷ്മി, കെ. നാണു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.എച്ച്. ബാലകൃഷ്ണൻ (പ്രസിഡൻ്റ്), എം.എം.അശോകൻ (സെക്രട്ടറി), ടി.വി.ഗോപാലൻ (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.