അനുമോദനം സംഘടിപ്പിച്ചു
Thursday 04 June 2026 12:47 AM IST
കൊടുവള്ളി: ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയും അനുമോദനവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബധിര വിദ്യാർഥിനിപി.കെ. മിൻഹ ഫാത്തിമയെ ചടങ്ങിൽ ആദരിച്ചു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മുൻസിപ്പൽ കൗൺസിലർ പി.സി. റാഷിദ് നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് എം. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുൽ മജീദ്, എ.കെ. അബ്ദുൽ മജീദ്, കെ. ജംഷീദ്, സി.പി. റിയാസ് എന്നിവർ പ്രസംഗിച്ചു.