സാനിറ്ററി കോംപ്ലക്സ് ഉദ്ഘാടനം
Thursday 04 June 2026 12:52 AM IST
മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികമംഗലത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. എൻ.കെ. ഗിരീഷ് കുമാർ, മൈമൂന ഹംസ, സോഷ്മ സുർജിത്, മുഹമ്മദ്, എം.കെ. നുശുഹത്ത്, ഐഷാബി, സാലിഹ ഇബ്രാഹിം, സക്കീന മുഹമ്മദ്, അസ്ഹറുദ്ദീൻ, ജാഫർ സാദിഖ്, ഖാദർ പ്രസംഗിച്ചു. പി.സി. ആമിന മുഹമ്മദ് സ്വാഗതവും മുഹമ്മദ് പൂളക്കാടി നന്ദിയും പറഞ്ഞു.