വിജയികളെ ആദരിച്ചു

Thursday 04 June 2026 12:01 AM IST
എസ്.എസ്.എൽ.സി, പ്ലസ്ടു, എം.ബി.ബി.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന പരിപാടി എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു

എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എം.ബി.ബി.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കൂടാതെ, ചരിത്രത്തിൽ ആദ്യമായി ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ വനിതാ പഞ്ചവാദ്യ സംഘത്തെയും ആദരിച്ചു. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് അദ്ധ്യക്ഷനായി. വി.എസ്.ജോയ് എം.എൽ.എ ഉപഹാരം സമർപ്പിച്ചു. സി.പി.ബാവഹാജി, ഇബ്രാഹിം മൂതൂർ, ടി.പി.മുഹമ്മദ്, ടി.പി.ഹൈദരാലി, പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, എം.എ.നജീബ്, കഴുങ്കിൽ മജീദ് സംസാരിച്ചു.