രാജിക്കത്ത്  സമർപ്പിച്ചു

Thursday 21 May 2026 12:22 AM IST

ആലത്തൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി പ്രസിഡന്റ് സ്ഥാനം രാജി വെച്ചുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടിക്ക് നൽകി. സംസ്ഥാന നിയമസഭയിലേക്ക് ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എൻ.സരിത അദ്ധ്യക്ഷയായി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.