ബോധവത്കരണ ക്ലാസ്
Friday 22 May 2026 1:59 AM IST
കൊല്ലങ്കോട്: വടവന്നൂർ പ്ലൂട്ടോ സമ്മർ ക്യാമ്പിന്റെ ഭാഗമായി ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലൂട്ടോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി എം.രതീഷ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കൊല്ലങ്കോട് പൊലീസ് സബ് ഇൻസ്പെക്ടർ ടി.സുരേഷ് ട്രാഫിക് ബോധവത്കര ക്ലാസ് നയിച്ചു. സിവിൽ പൊലീസ് ഓഫീസർ ഷിഹാബുദീൻ മൊബൈൽ അഡിക്ഷൻ സംബന്ധിച്ച ക്ലാസ് നയിച്ചു. ക്ലാസ്സ് നയിച്ചർവർക്കുള്ള സ്നേഹോപഹാരം ഫിസിക്കൽ എഡ്യൂക്കേഷൻ ട്രൈനെർ ആർ.പ്രസീത നൽകി. ക്ലബ് പ്രസിഡന്റ് കെ.അഭിലാഷ്, ട്രഷറർ യു.ഉമേഷ് എന്നിവർ സംസാരിച്ചു.