പ്രതിഷേധ പ്രകടനം

Thursday 04 June 2026 12:17 AM IST

ഷൊർണൂർ: ഇന്ധന വില വർദ്ധനവിനെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ഷൊർണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വിജയൻ ഉദ്ഘാടനം നടത്തി. ഷൊർണൂർ മേഖലാ പ്രസിഡന്റ് എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ചന്ദ്രൻ, എൻ.ലോഹിതാക്ഷൻ, എൻ. ആർ.സതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.