തൊഴിൽ പരിശീലനം
Friday 22 May 2026 12:01 AM IST
പത്തനംതിട്ട : തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സൗജന്യ തൊഴിൽ പരിശീലനം. എം.ഇ.പി സൂപ്പർവൈസർ മെയിന്റനൻസ്, റോഡ്വെ സർവേയർ, സോളാർ ടെക്നീഷ്യൻ, കോമീസ് ഷെഫ് എന്നിവയിലാണ് പരിശീലനം. പ്രായം 18. യോഗ്യത തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവയുമായി അപേക്ഷകർ 30ന് മുമ്പ് കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ നേരിട്ട് ഹാജരാകണം. ജൂൺ ഒന്നിന് പരിശീലനം ആരംഭിക്കും. ഫോൺ : 8078980000. വെബ്സൈറ്റ് :www.iiic.ac.in