അനുസ്മരണം നടത്തി

Friday 22 May 2026 12:02 AM IST

കടമ്പനാട് : കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കുഴിയകാല ജംഗ്ഷനിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണവും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ആർ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷാബു ജോൺ , ഷിബു ബേബി, പ്രസന്നകുമാർ , പാപ്പച്ചൻ.ജി, ജെറിൻ ജേക്കബ് , മോനച്ചൻ ചാതിവിള , ആശാജിജി, ജോജി രാജൻ, എം.ആർ.ജയകുമാർ, എം.ജി.കുഞ്ഞ് എന്നിവർ സംസാരിച്ചു.