കളിക്കൂട്ടം ഫെസ്റ്റിവൽ
Friday 22 May 2026 12:05 AM IST
കോന്നി: കുടുംബശ്രീ ജില്ലാ മിഷന്റെയും സി ഡി എസിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ബാലസഭ കുട്ടികൾക്ക് വേണ്ടി ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവൽ ക്യാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാമുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അജി മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ്.സജിനിമോൾ, പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കാലായിൽ, സംഗീതാരവി, ഐവാൻ വകയാർ, കെ.പി.ശിവദാസ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ റീന, സാമൂഹിക വികസന കോഓർഡിനേറ്റർ ജിഷ എന്നിവർ സംസാരിച്ചു.