പുരസ്കാര വിതരണം
Friday 22 May 2026 12:08 AM IST
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിതാസമാഹാരത്തിനുള്ള ആദ്യ പുരസ്കാരം കാട്ടാക്കട ചെറുകാട് ഗവൺമെന്റ് എൽ.പി.എസിലെ അദ്ധ്യാപിക പുഷ്പകുമാരിക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. കെ.എൽ.അരുൺ ഗോപി വിതരണം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ പി.സക്കീർ ശാന്തി , അജിത്കുമാർ.ആർ , ജി.പൊന്നമ്മ , എ.ജി.ദീപു , പി.വി.സിന്ധു, ജി.സുജ എന്നിവർ പ്രസംഗിച്ചു.