അടൂരിന്റെ ആവശ്യങ്ങൾ (എം.എൽ.എ അറിയാൻ)
അടൂർ : ഒന്നരപതിറ്റാണ്ടിനു ശേഷം അടൂർ വലതുപക്ഷം ചേർന്നിരിക്കുകയാണ്. ഭരണമാറ്റം വലിയ പ്രതീക്ഷകൾ നൽകുമ്പോൾ മണ്ഡലം നേരിടുന്ന വികസന പ്രശ്‍നങ്ങളുമേറെയാണ്. അടിസ്ഥാന സൗകര്യ - ആരോഗ്യമേഖലകളിൽ വികസന മുരടിപ്പ് നേരിടുന്നുണ്ട്. ഏനാത്ത് ലൈഫ് ഫ്ളാറ്റ് സമുച്ചയവും അടൂർ റിംഗ് റോഡ് പദ്ധതിയും അടൂർ ജനറൽ ആശുപത്രി രക്തബാങ്കും കിഫ്ബിയുടെ അനുമതി ലഭിക്കാതെ പോയ അനന്തരാമപുരം മാർക്കറ്റ് നവീകരണവും ആറാട്ടുചിറ കുടിവെള്ള പദ്ധതിയും ഉൾപ്പടെ നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്. പുതിയ എം.എൽ.എ അഡ്വ.സി.വി.ശാന്തകുമാറിന്റെ വികസനപ്രവർത്തനങ്ങളിൽ ഈ പദ്ധതികൾ ഇടം പിടിക്കുമെന്ന വിശ്വാസത്തിലാണ് വോട്ടർമാർ.
ഏനാത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയം
2020ൽ നിർമ്മാണോദ്‌ഘാടനം.
59 കുടുംബങ്ങൾക്ക് താമസസൗകര്യം.
6 മാസം കൊണ്ട് പണിനിലച്ചു
കരാർ കമ്പനി പണി ഉപേക്ഷിച്ചു,
നിർമ്മാണം മുടങ്ങിയിട്ട് 5 വർഷം.
അടൂർ റിംഗ് റോഡ്
2017-18 ലെ സംസ്ഥാന ബജഡ്റ്റിൽ പ്രഖ്യാപിച്ചു
സ്ഥലമേറ്റെടുക്കൽ നടന്നിട്ടില്ല
കിഫ്‌ബി വഴി 20 കോടി അനുവദിച്ചിരുന്നു.
അടൂർ ജനറൽ ആശുപത്രി വികസനം
രക്തബാങ്ക് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
കാത്ത് ലാബില്ല.
*ആംബുലൻസുകൾ കട്ടപ്പുറത്ത്.
അനന്തരാമപുരം മാർക്കറ്റ്
കിഫ്‌ബി അനുമതി ലഭിച്ചില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത.
വഴിയോര വ്യാപാരം വർദ്ധിക്കുന്നു , മാർക്കറ്റ് നശിക്കുന്നു.
വ്യവസായ - ഐ.ടി പാർക്കുകൾ
വ്യവസായ പാർക്കാക്കുമെന്ന് അറിയിച്ച കെൻകോസിന്റെ സ്ഥലം കാടുകയറി നശിച്ചു. ടെക്കികൾ ധാരാളമുള്ള ഇടമായിട്ടും ഐ.ടി പാർക്ക് സ്ഥാപിച്ചില്ല.