പരിശീലനം
Sunday 24 May 2026 1:11 AM IST
കാട്ടാക്കട: വെള്ളനാട് മിത്ര നികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിന്റ ഷെഡ്യൂൾ കാസ്റ്റ് സബ് പ്ലാൻ പദ്ധതി പ്രകാരം കാട്ടാക്കട കൃഷി ഭവനുമായി സഹകരിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്ക് കുറ്റിക്കുരുമുളക് കൃഷിയെ സംബന്ധിച്ചുള്ള പരിശീലനം നൽകി.കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് സുനിത.വി.ജെ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലാവണ്യ.വി.ആർ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട കൃഷി ഓഫീസർ അനില.എ.എസ് സ്വാഗതം പറഞ്ഞു.കൃഷി വിജ്ഞാന കേന്ദ്രം ഹോർട്ടികൾച്ചർ വിഭാഗം ശാസ്ത്രജ്ഞ മഞ്ജു തോമസ് പദ്ധതി വിശദീകരണം നടത്തി.അസിസ്റ്റന്റ് കൃഷി ഓഫീസർ സുനിൽ രാജ്.എസ്.എൻ പങ്കെടുത്തു.