കെ.എൻ.എം.എസ് ശാഖാ വാർഷികം
Tuesday 26 May 2026 1:02 AM IST
തിരുവനന്തപുരം : കേരള നാടാർ മഹാജന സംഘം പറണ്ടോട് ശാഖയുടെ ആറാം വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.വാർഷിക പൊതുയോഗം കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.സൗജന്യ മെഡിക്കൽ ക്യാമ്പ് ജെ.മിശിഹദാസ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഡി.പാസ്‌കൽ അദ്ധ്യക്ഷനായി.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യർത്ഥികൾക്ക് ഉപഹാരവും മറ്റു വിദ്യർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.ശാഖാ രക്ഷാധികാരി എസ്.വിത്സൺ നന്ദി പറഞ്ഞു.കെ.എൻ.എം.എസ് വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം മനോഹർ,കരിച്ചൽ ജയകുമാർ,ജനറൽ സെക്രട്ടറി അഡ്വ എം.എച്ച്.ജയരാജൻ,ട്രഷറർ ആർ.പി.ക്ലിന്റ്,ശാഖാ സെക്രട്ടറി സതീഷ് കുമാർ,പഞ്ചായത്ത് മെബർ എസ്.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.