ബലിതർപ്പണത്തിന് സൗകര്യം ഒരുക്കണമെന്ന്
Wednesday 27 May 2026 3:00 AM IST
തിരുവനന്തപുര: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണം കഴിഞ്ഞ് ബലിച്ചോർ അർപ്പിക്കുന്ന ആറും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. പ്രദേശത്തെ കോൺഗ്രസ് നേതാക്കളാണ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകിയത്. കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയേന്ദ്രൻ,തിരുവല്ലം മണ്ഡലം പ്രസിഡന്റ് സ്‌നേഹപ്രസാദ്,വാർഡ് പ്രസിഡന്റുമാരായ സുധീർ,പുഞ്ചക്കരി വിജയൻ,സിമി ശിവൻ,സതീഷ് കുമാർ തുടങ്ങിയവരാണ് നിവേദനം നൽകിയത്.